ആറന്മുള നിയോജകമണ്ഡലം; വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പ്രതിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്‌ടർ

ആറന്മുള നിയോജകമണ്ഡലം; വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി  പ്രതിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്‌ടർ
Apr 27, 2024 11:50 AM | By Editor

കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ തെളിഞ്ഞത് താമര ചിഹ്നമെന്നായിരുന്നു പരാതി. കുമ്പഴ വടക്ക് എസ്എൻവി യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ഷേർളി സജി ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെട്ടു. എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും പരാതിയിൽ തീരുമാനം എടുക്കാതെ വന്നതോടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ബൂത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആന്റോയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിച്ചു. 12 മണിയോടെയാണ് പരാതിയുടെ തുടക്കം. ബ്യൂട്ടി പാർലർ അസോസിയേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമാണ് ഷേർളി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വോട്ട് ചെയ്തെങ്കിലും വിവിപാറ്റിൽ താമര ചിഹ്നമാണെന്ന് കണ്ട് അപ്പോൾ തന്നെ പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെടുകയായിരുന്നു. യന്ത്രത്തിൽ അങ്ങനെ വരാൻ സാധ്യത ഇല്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ തീരുമാനം അറിയിച്ചില്ല. തീരുമാനം ഉണ്ടാകാതെ വന്നതോടെ ആന്റോ ആന്റണി പോളിങ് ബൂത്തിനു മുൻപിൽ കുത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ഒപ്പം ഉണ്ടായിരുന്നു. വൈകാതെ ഡപ്യൂട്ടി കലക്ടറും തഹസിൽദാരും എത്തി പോളിങ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇതറിഞ്ഞ് ബിജെപി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്രയും പ്രവർത്തകരുമെത്തി ആന്റോയ്ക്ക് എതിരെ പ്രതിഷേധിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎയും സ്ഥലത്ത് എത്തി. പരാതി ആന്റോയുടെ നാടകമാണെന്നു ജനീഷ് കുമാർ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി ഡി.വിനോദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസും എത്തിയിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ച് വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകിയാൽ പരാതിയിൽ പറഞ്ഞതുപോലെ സംഭവിച്ചില്ലെങ്കിൽ 6 മാസം തടവും 2000 രൂപ പിഴയും അടയ്ക്കേണ്ടിവരുമെന്നും ഇതിനുള്ള സത്യവാങ്മൂലം ഒപ്പിട്ടു നൽകണമെന്നും പോളിങ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ അറിയിച്ചു.എന്നാല്‍ വോട്ട് രേഖപ്പെടുത്താതെ പരാതിക്കാരി പിന്മാറി. ഇവര്‍ക്ക് ശേഷം വോട്ട് രേഖപ്പെടുത്തിയ ആര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നമുണ്ടായില്ലെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരിഎസ് പ്രേം കൃഷ്ണന്‍ വ്യക്തമാക്കി ..അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.

Aranmula Constituency; UDF candidate Anto Antony protested the allegation that VVPAT had changed its symbol and lost votes. The District Collector said the allegation is baseless

Related Stories
തണ്ണിത്തോട് സെന്റ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി പെരുന്നാളിന് കൊടിയേറി

Apr 21, 2025 10:44 AM

തണ്ണിത്തോട് സെന്റ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി പെരുന്നാളിന് കൊടിയേറി

തണ്ണിത്തോട് സെന്റ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി പെരുന്നാളിന്...

Read More >>
 സ്വർണവില സർവകാല റെക്കോർഡിൽ

Apr 17, 2025 12:36 PM

സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല...

Read More >>
 കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

Apr 17, 2025 12:06 PM

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം...

Read More >>
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

Apr 16, 2025 12:53 PM

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്...

Read More >>
യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 15, 2025 11:03 AM

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ്...

Read More >>
അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

Apr 15, 2025 11:03 AM

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക്...

Read More >>
Top Stories